ദോഹ: അറബ് കായിക ലോകം ഉറ്റുനോക്കുന്ന നാലാമത് ജിസിസി ഗെയിംസിന് (GCC Games - Doha 2026) ഖത്തർ ആതിഥ്യമരുളാൻ സജ്ജമായി. മെയ് 11 മുതൽ 22 വരെ നടക്കുന്ന ഈ കായിക മേളയുടെ ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടക സമിതി അറിയിച്ചു. ......
ദോഹ: ഖത്തറിലെ മരുഭൂമി പരിസ്ഥിതിയുടെ സംരക്ഷണവും സുസ്ഥിരതയും ഉറപ്പാക്കാനുള്ള ദേശീയ പരിശ്രമങ്ങളുടെ ഭാഗമായി, അൽ-കരാനയ്ക്ക് എതിർവശത്തുള്ള റൗദത്ത് ഉം അൽ ജമാജിമിൽ (Rawdat Umm Al Jamajim) സമഗ്രമായ ഗവേഷണ പദ്ധതിക്ക് തുടക്കമായി. പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിന് കീഴിലുള്ള വൈൽഡ് ലൈഫ് ഡെവലപ്മെന്റ് ഡിപ്പാർട്ട്മെന്റാണ് ഈ പദ്ധതി ആരംഭിച്ചത്.പദ്ധതിയുടെ ഒന്നാം ഘട്ടത്തിന്റെ ഭാഗമായി വിദഗ്ധരും സ്പെഷ്യലിസ്റ്റുകളും ഉൾപ്പെട്ട സംഘം സൈറ്റിൽ വിപുലമായ ഫീൽഡ് ക്യാമ്പയിൻ നടത്തി. ......
ദോഹ: അമീരി ഗാർഡ് കമാൻഡർ മേജർ ജനറൽ സ്റ്റാഫ് മുഹമ്മദ് ബിൻ സുൽത്താൻ അൽ സുവൈദി ഖത്തറിലെ ഫ്രഞ്ച് അംബാസഡർ അർനോ പെഷൂവുമായി കൂടിക്കാഴ്ച നടത്തി. ഞായറാഴ്ച ബർസാൻ ക്യാമ്പിൽ വെച്ചായിരുന്നു കൂടിക്കാഴ്ച നടന്നത്.
ഇരുരാജ്യങ്ങളും തമ്മിലുള്ള പൊതുവായ താൽപ്പര്യമുള്ള വിവിധ വിഷയങ്ങൾ കൂടിക്കാഴ്ചയിൽ ചർച്ചയായി. ......
ദോഹ: അന്താരാഷ്ട്ര തൊഴിലാളി ദിനാഘോഷങ്ങളുടെ ഭാഗമായി ദി ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനീയേഴ്സ് (ഇന്ത്യ) ഖത്തർ ചാപ്റ്റർ (IEI), ഇന്ത്യൻ ഡോക്ടേഴ്സ് ക്ലബ് (IDC), കിംസ് ഹെൽത്ത് മെഡിക്കൽ സെന്റർ എന്നിവയുമായി സഹകരിച്ച് ആരോഗ്യ അവബോധ സെഷനും മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു. ഏപ്രിൽ 30-ന് വൈകുന്നേരം ദോഹയിലെ ഒലീവ് ഇന്റർനാഷണൽ സ്കൂളിലായിരുന്നു പരിപാടി.
ആരോഗ്യ ബോധവൽക്കരണവും മുൻകരുതൽ ചികിത്സയുടെ പ്രാധാന്യവും ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്യാമ്പ് നടത്തിയത്. ......

40 വർഷത്തെ ദീർഘകാല പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലെക്ക് മടങ്ങുന്ന വില്ല്യാപ്പള്ളി മുസ്ലിം ജമാഅത് പ്രസിഡന്റും കെഎംസിസി മുൻ സംസ്ഥാന സെക്രെട്ടറിയും ബഹ്റൈനിലെ സജീവ സാമൂഹിക പ്രവർത്തകനുമായ ശരീഫ് വില്ല്യാപ്പള്ളിക്ക് വില്ല്യാപ്പള്ളി മുസ്ലിം ജമാഅത് ബഹ്റൈൻ ചാപ്റ്റർ പ്രൌഡമായ യാത്രയപ്പ് നൽകി.മനാമ കെഎംസിസി ഹാളിൽ നടന്ന യാത്രയപ്പ് സംഗമത്തിൽ നിരവധി പേർ പങ്കെടുത്തു .എ പി ഫൈസൽ അധ്യക്ഷത വഹിച്ചു, ബഹ്റൈൻ കെഎംസിസി സംസ്ഥാന ആക്ടിംഗ് ജനറൽ സെക്രട്ടറി അഷ്റഫ് കാട്ടിൽ പീടിക ഉത്ഘാടനം ചെയ്തു. നിരവധി പൊതുപ്രവർത്തങ്ങൾ നടത്തി ഏവർക്കും മാതൃകയാണ് ശരീഫ് വില്ല്യാപ്പള്ളി എന്ന് അദ്ദേഹം സൂചിപ്പിക്കുകയുണ്ടായി സാമൂഹിക ജീവ കാരുണ്യ മേഖലകളിൽ അദ്ദേഹം നൽകിയ നൽകിയ സംഭാവനകൾ ഏറെ പ്രശംസനീയമാണെന്നും അദ്ദേഹം കൂട്ടി ചേർത്തു.വി എം ജെ യുടെ മുഖ്യ രക്ഷധികാരി mms ഇബ്രാഹിം മൊമെന്റോ നൽകി ആദരിച്ചു
കെഎംസിസി സംസ്ഥാന ഭാരവാഹികളായ ഷാഫി പറക്കട്ടെ, ഫൈസൽ കോട്ടപ്പള്ളി, ഫൈസൽ കണ്ടീതായ, കെഎംസിസി കോഴിക്കോട് ജില്ലാ ഭാരവാഹികളായ ഷാഫി വേളം, അഷറഫ് തൊടന്നൂർ, എൻ കെ മൂസഹാജി ഹാഷിംഹാജി തുടങ്ങിയവർ ആശംസകളർപ്പിച്ചു സംസാരിച്ചു.
മജീദ് കിങ് കറക്ക്, നിസാർ തയ്യുള്ളതിൽ, അഷ്റഫ് തയ്യിൽ, നിസാർ വീരാളി, സുബൈർ പുളിയാവ്,ഷൗക്കത്ത് കൊരങ്കണ്ടി, നസീം പേരാമ്പ്ര,അഷ്റഫ് പേരാമ്പ്ര,മുനീർ ഒഞ്ചിയം തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
അനസ് ഏലത്ത്, അഫ്സൽ വട്ടക്കണ്ടി, അൻഷിദ് പികെ, സാലി കെ, ബാസിത്ത് അനാറത്ത്, ജുനൈദ്, ശകീർ മിടിയേരി തുടങ്ങിയർ പരിപാടി നിയന്ത്രിച്ചു. ......
ദോഹ: ഖത്തറിലെ ഉന്നതവിദ്യാഭ്യാസ മേഖലയിലേക്ക് കൂടുതൽ അന്താരാഷ്ട്ര വിദ്യാർത്ഥികളെ ആകർഷിക്കുന്നതിനും ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് ഉപരിപഠനത്തിന് മികച്ച സൗകര്യങ്ങൾ ഒരുക്കുന്നതിനുമായി വിദ്യാഭ്യാസ-ഉന്നതവിദ്യാഭ്യാസ മന്ത്രാലയം വിപുലമായ ശില്പശാല സംഘടിപ്പിച്ചു. ലുസൈൽ സർവകലാശാലയുടെ സഹകരണത്തോടെ നടന്ന ശില്പശാലയിൽ രാജ്യത്തെ വിവിധ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നുള്ള നൂറോളം പ്രതിനിധികൾ പങ്കെടുത്തു.അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധിക്കപ്പെടുന്ന വിദ്യാഭ്യാസ കേന്ദ്രമായി ഖത്തറിനെ മാറ്റുക, ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് സെക്കൻഡറി വിദ്യാഭ്യാസത്തിന് ശേഷം തൊഴിൽ വിപണിയിലേക്ക് പ്രവേശിക്കാൻ ആവശ്യമായ അക്കാദമിക്-വൊക്കേഷണൽ പരിശീലനം ഉറപ്പാക്കുക എന്നീ രണ്ട് പ്രധാന വിഷയങ്ങളിലൂന്നിയാണ് ചർച്ചകൾ നടന്നത്.നിലവിൽ 88 രാജ്യങ്ങളിൽ നിന്നായി 1,024 അന്താരാഷ്ട്ര വിദ്യാർത്ഥികൾ ഖത്തറിൽ സ്പോൺസർഷിപ്പിന് കീഴിൽ പഠിക്കുന്നുണ്ട്. ......
ദോഹ: ഖത്തറിന്റെ എല്ലാവിധ പിന്തുണയും ഇറാഖിന് വാഗ്ദാനം ചെയ്ത് അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനി. ഇറാഖിലെ നിയുക്ത പ്രധാനമന്ത്രി അലി ഫാലിഹ് അൽ സെയ്ദിയുമായി നടത്തിയ ടെലിഫോൺ സംഭാഷണത്തിലാണ് അമീർ രാജ്യത്തിന്റെ നിലപാട് വ്യക്തമാക്കിയത്.
പുതിയ ഗവൺമെന്റ് രൂപീകരിക്കാൻ നിയോഗിക്കപ്പെട്ട അൽ സെയ്ദിയെ അമീർ അഭിനന്ദനങ്ങൾ അറിയിച്ചു. ......
ദോഹ: അറിവിന്റെ ചക്രവാളങ്ങൾ വിപുലമാക്കുന്നതിനും സർഗ്ഗാത്മകത പ്രോത്സാഹിപ്പിക്കുന്നതിനുമായി മെയ് മാസത്തിൽ വിപുലമായ പരിപാടികളുമായി ഖത്തർ നാഷണൽ ലൈബ്രറി. അക്കാദമിക് വർഷം അവസാനത്തോടടുക്കുന്ന പശ്ചാത്തലത്തിൽ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ഒരുപോലെ ഉപകാരപ്രദമായ രീതിയിലാണ് പരിപാടികൾ ക്രമീകരിച്ചിരിക്കുന്നത്.
മെയ് മാസത്തിലെ എല്ലാ ശനിയാഴ്ചകളിലും നടക്കുന്ന'മൈ മെന്റർ' (My Mentor)
പരിപാടി വിദ്യാർത്ഥികൾക്ക് കരിയർ ഗൈഡൻസും സർവകലാശാലാ പ്രവേശനത്തിനുള്ള മാർഗനിർദ്ദേശങ്ങളും നൽകുന്നു. ......
ദോഹ: അൽഷിമേഴ്സ് ഉൾപ്പെടെയുള്ള നാഡീസംബന്ധമായ രോഗങ്ങൾ നേരത്തെയും കൃത്യമായും കണ്ടുപിടിക്കുന്നതിനായി അത്യാധുനിക 'അമിലോയിഡ് ബ്രെയിൻ പെറ്റ്-സിടി' (Amyloid brain PET-CT) ഇമേജിംഗ് സേവനത്തിന് ഹമദ് മെഡിക്കൽ കോർപ്പറേഷൻ തുടക്കം കുറിച്ചു. രാജ്യത്ത് ആദ്യമായാണ് ഇത്തരമൊരു നൂതന സംവിധാനം സജ്ജീകരിക്കുന്നത്.തലച്ചോറിലെ 'ബീറ്റാ-അമിലോയിഡ്' നിക്ഷേപങ്ങൾ കണ്ടെത്താൻ ഈ സാങ്കേതികവിദ്യ സഹായിക്കുന്നു. ......
ദോഹ: ഖത്തർ സോഷ്യൽ വർക്ക് ഫൗണ്ടേഷന്റെ കീഴിലുള്ള അൽ നൂർ സെന്റർ ഫോർ ബ്ലൈൻഡ് സംഘടിപ്പിച്ച 2026-ലെ വാർഷികാഘോഷ പരിപാടിയിലും ബിരുദദാന ചടങ്ങിലും പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ ബിൻ ജാസിം അൽ താനി പങ്കെടുത്തു. ലുസൈൽ സിറ്റിയിലെ സെന്റർ ആസ്ഥാനത്തായിരുന്നു ചടങ്ങ് നടന്നത്.
സെന്ററിൽ നിന്നും മറ്റ് ഇൻക്ലൂസീവ് സ്കൂളുകളിൽ നിന്നും സർവ്വകലാശാലകളിൽ നിന്നുമായി പഠനം പൂർത്തിയാക്കിയ 29 വിദ്യാർത്ഥികളെ ചടങ്ങിൽ ആദരിച്ചു. ......